പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം.

കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് സുബ്രഹ്മണ്യത്തിൻ്റെ മാതാവും സ്കൂൾ വിദ്യാര്‍ത്ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്മണ്യത്തിൻ്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഒടുവിൽ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |