HONESTY NEWS ADS

 HONESTY NEWS ADS


വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല; നിയമം ദുര്‍വ്യാഖ്യാനം ചെയ്തത് ആശയക്കുഴപ്പത്തിന് കാരണമെന്ന് ഗതാഗത മന്ത്രി.

വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 

സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ല

വാഹനങ്ങളിലെ സണ്‍ഫിലിം സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്താണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണം. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. ആദ്യം MV.D vehicle Inspector മാരുടെ Private vehicles പരിശോധിക്കാൻ പറയണം

    ReplyDelete

 HONESTY NEWS ADS