മുല്ലപ്പെരിയാറിൽ മേൽനോട്ടസമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി സുപ്രീം കോടതി ഉത്തരവ്. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരങ്ങളാണ് നൽകിയിരിക്കുന്നത് .

അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി മേൽനേട്ടസമിതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും തമിഴ്നാടും നിർദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളിൽ സാങ്കേതിക വിദഗ്ധന്റെ പേര് നൽകണം. നാട്ടുകാർക്കും മേൽനോട്ടസമിതിയിൽ പരാതി നൽകാം. മേൽനോട്ട സമിതിയുടെ നിർദേശം നടപ്പിലാക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. അണക്കെട്ടിന്റെ സുരക്ഷയുടെ സമ്പൂർണ അധികാരം മേൽനോട്ടസമിതിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ , സി ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മേൽനോട്ട സമിതിക്ക് അധികാരം നൽകിയതോടെ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെ കൂടുതൽ ശാക്തീകരിക്കണമെന്നും പ്രവർത്തനപരിധിയും ചുമതലകളും കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
Also Read: ഇൻസ്റ്റഗ്രാം കാമുകിയെ കാണാൻ തൃശൂരിൽ നിന്നും ഇടുക്കിയിലെത്തിയ യുവാവിന് പൊലീസിന്‍റെ വക താക്കീത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |