ഇന്ന് ഉച്ചയോടു കൂടിയാണ് തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ വെള്ളപാറയ്ക്ക് സമീപം വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ മരത്തിലിടിച്ചശേഷം താഴ്ചയിലേക്ക് നിരങ്ങിഇറങ്ങുകയായിരുന്നു.

തൊടുപുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അച്ഛനും മകനും മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമീക വിവരം. രണ്ട് മരങ്ങളിൽ ഇടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും താഴ്ചയിലേക്ക് നിരങ്ങി ഇറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്