രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജില്ലയിൽ ഐ സി യു ആംബുലൻസ് സേവനം ആരംഭിച്ചത്. എന്നാൽ ജില്ലാ ആസ്ഥാനമേഖലയിൽ ഒരു ആംബുലൻസ് മാത്രം ഉള്ളതിനാൽ അടിയന്തര ആവശ്യങ്ങളിൽ ആംബുലൻസിന്റെ സേവനം ലഭിക്കുന്നില്ല.
.jpeg)
ഇടുക്കി മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്ക് മാത്രമാണ് ആംബുലൻസിന്റ സേവനം ലഭിക്കുക. അതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും അടിയന്തരമായി രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനുവേണ്ടി ഐ സി യു ആംബുലൻസിന്റെ സേവനം ലഭിക്കില്ല. ഇങ്ങനെയുള്ള രോഗികളെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഇവിടെനിന്ന് റഫർ ചെയ്താൽ മാത്രമേ സേവനം ലഭിക്കുകയൊള്ളു.
കഴിഞ്ഞ ദിവസം മരണപ്പെട്ട ചുരുളി വികാരി ഫാ.ജോസഫ് പാപ്പാടിക്കും സംഭവിച്ചത് ഇതാണ്. ഫാദർ ജോസഫ് പാപ്പാടിയെ ചേലച്ചുവട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ പൾസ് തീർത്ത് കുറഞ്ഞുപോയതിനാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ അങ്ങനെ മാറ്റുന്നതിനായി ഐ സി യു ആംബുലൻസ് തിരക്കി മെഡിക്കൽ കോളേജിൽ ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് അദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതെ സമയം ഐ സി യു ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിന് വിദഗ്ദ ചികിത്സ ലഭിക്കുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അതേസമയം മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗികൾക്ക് അടിയന്തരമായി മറ്റു ആശുപത്രികളിക്ക് മാറ്റേണ്ടി വന്നാൽ വാഹനം ഇല്ലാത്ത സ്ഥിതിയുണ്ടാകും എന്നാണ് മെഡിക്കൽകോളേജ് വൃത്തങ്ങൾ പറയുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്