പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 ഓടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വയനാട്ടിൽ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവർസ്പീഡിൽ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല എന്നതായിരുന്നു കേസ്. പിന്നീട് രാത്രി 9.30 ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ ചേർന്ന് ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ആശുപത്രിയിൽ പൊലീസുകാരെ കണ്ടില്ലെന്നും ഏതാനും നാട്ടുകാർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നും ജിഷ്ണുവിന്റെ സുഹൃത്ത് വ്യക്തമാക്കുന്നു.
Also Read: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്