ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിൽ കഞ്ചാവ് വലിക്കുന്നതിനിടെ വിദ്യാർത്ഥികളെ പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചക്കുശേഷമാണ് മൂന്ന് വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്.

കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻറെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കോളേജ്ജ് പരിസരത്ത് ഇടുക്കി സി ഐ ബി ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. വലിച്ചുകൊണ്ട് ഇരിക്കുമ്പോൾ പോലീസിന്റെ പിടിയിലകപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ കൂടുതൽ കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മൂവരെയും കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു എന്നതിനെ കുറിച്ച് വിശദമായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: ഇടുക്കിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്