ഇടുക്കി ഉടുമ്പന്നൂർ റോഡിൽ ഏരിയൽ സർവേ കൂടി പുർത്തികരിച്ചാൽ റോഡ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സർവേ നടപടികൾക്കായി രണ്ടു ലക്ഷം രൂപയോളം ചെലവുവരും. മന്ത്രി റോഷി അഗസ്റ്റിൻ ഫണ്ട് അനുവദിക്കാൻ തയ്യാറാണെങ്കിലും ഇത്തരത്തിൽ തുക അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഏരിയൽ സർവേക്കായി പിരിവെടുത്ത് പണം കണ്ടെത്താൻ തയാറാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മണിയറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ സ്വപ്നമാണ് ഇടുക്കി ഉടുമ്പന്നൂർ റോഡ്. മുൻപ് സർവേനടപടികൾ തുടങ്ങിയപ്പോൾ വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു തുടർന്ന് വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സർവേ നടത്തുന്നതിനുള്ള അനുമതി ലഭിച്ചത്. ഏരിയൽ സർവേക്കും വനംവകുപ്പ് തടസ്സവാദങ്ങളുമായി രംഗത്ത് വരാൻ സാധ്യതയുണ്ട്. തടസങ്ങളില്ലാതെ ഏരിയൽ സർവ്വേ കൂടി പൂർത്തീകരിച്ചാൽ മാത്രമേ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം റോഡ് പൂർത്തീകരിക്കാൻ കഴിയൂ എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിയേറ്റ പാതയായ മണിയാറാംകുടി - കൈതപ്പാറ - ഉടുമ്പന്നൂർ റോഡിന്റെ സർവേ നടപടികൾക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രാരംഭ നടപടിക്ക് തുടക്കംകുറിച്ചത്. ജില്ലയിലെ കക്ഷി- രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശ്രമത്തിനോടുവിലാണ് റോഡിന് നിർമാണ അനുമതി ലഭിച്ചത്. എന്നാൽ പ്രാരംഭ സർവേ നടപടികൾ പൂർത്തീകരിച്ചിട്ടും വനംവകുപ്പിന്റെ തടസ്സമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വനം വകുപ്പിന്റെ സ്ഥലത്തു കൂടി പോകുന്ന ഈ പാത മണിയാറംകുടിയിൽ നിന്നും തൊടുപുഴയ്ക്കുള്ള എളുപ്പവഴിയാണ്. ആദിമ കുടിയേറ്റ കർഷകർ ഇടുക്കിയിലേക്ക് എത്തിയ കുടിയേറ്റ പാത ആയതിനാൽത്തന്നെ ഇടുക്കിനിവാസികൾക്ക് ഈറോഡിനായി തുക സമാഹരിക്കാൻ വലിയ പ്രതിസന്ധി ഉണ്ടാകില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്