HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി സ്വദേശിയായ മധ്യവയസ്കനെ തമിഴ്നാട്ടിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി.

  ഇടുക്കി ചക്കുപള്ളം സ്വദേശി  പാറക്കൽ ദേവസ്യ അബ്രഹാമിനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. 

മധ്യവയസ്കനെ തമിഴ്നാട്ടിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

കമ്പം  പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത മദ്യപാനമാണ് മരണ കാരണമെന്നാണ് തമിഴ്നാട് പോലീസിൻറെ പ്രാഥമിക നിഗമനം. ഏപ്രിൽ 22 ആം തീയതി മുതൽ ഈ ലോഡ്ജിലാണ് ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  തുടർന്ന് പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തമിഴ്നാട് ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Also Read: ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിന് വീണ്ടും മാനക്കേട് വരുത്തി കഞ്ചാവ് ഉപയോഗിച്ച് വിദ്യാർത്ഥികൾ; കോളേജ് പരിസരത്ത് വച്ച് കഞ്ചാവ് വലിക്കുന്നതിനിടെ വിദ്യാർത്ഥികളെ പോലീസ് പിടികൂടി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS