മൂലമറ്റത്ത് വെടിയേറ്റുമരിച്ച കീരിത്തോട് പാട്ടത്തിൽ സനൽ ബാബുവിന്റെ കുടുംബത്തിന്ദേവി ബസ് ഉടമ സഹായധനം കൈമാറി.

ദേവി ബസ് ഉടമയും തൊടുപുഴ സ്വദേശിയുമായ കൃഷ്ണവിലാസം ഷാജിയാണ് സഹായധനം കൈമാറിയത്. കഞ്ഞിക്കുഴി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കീരിത്തോട് ബ്രാഞ്ചിൽ സനലിന്റ അമ്മയുടെ പേരിലാണ് പണം നിക്ഷേപിച്ചത്. ബുധനാഴ്ച 12.മണിക്ക് കീരിത്തോട്ടിലുള്ള സനലിന്റെ വീട്ടിലെത്തി സനലിന്റെ മാതാപിതാക്കളുടെ കൈയിൽ ചെക്ക് കൈമാറുകയായിരുന്നു. സനലിന്റെ സുഹൃത്തുക്കളും ദേവി ബസിലെ യാത്രക്കാരും ജോലി ചെയ്തിരുന്ന ബസിലെ ജീവനക്കാരും ചേർന്ന് സമാഹരിച്ച 2,46,300.00 രൂപയാണ് നൽകിയത്. സനലിന്റെ സഹപാഠികൾ നേരത്തെ സമാഹരിച്ച അരലക്ഷം രൂപ മാതാപിതാക്കൾക്ക് നല്കിയിരുന്നു.
മാർച്ച് 26 - ന് രാത്രി മൂലമറ്റത്തുണ്ടായ വെടിവെയ്പിലാണ് സനൽ സാബു കൊല്ലപ്പെട്ടത്. സ്വകാര്യ ബസ് ജീവനക്കാരനായ സനലും സുഹൃത്തും തട്ടുകടയിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കടയിൽ മറ്റൊരാൾ നടത്തിയ അക്രമത്തിനിടെയാണ് സനലിലും സുഹൃത്തിനും വെടിയേറ്റത്. സനലിനൊപ്പം പരിക്കേറ്റ സുഹൃത്ത് ഇപ്പോഴും ചികിത്സയിലാണ്.
Also Read: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്