HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട്ടിൽ വൻ ചന്ദന മോക്ഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് മുറിച്ചു കടത്തിയത്.

     സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് 15 ചന്ദന മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമാണ് മോഷണം പോയത്. രാമക്കൽമേട് കേന്ദ്രികരിച്ച് വൻ ചന്ദന മാഫിയ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

രാമക്കൽമേട്ടിൽ വൻ ചന്ദന മോക്ഷണം

    പല്ലാട്ട് രാഹുൽ, രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്. 15 മരങ്ങൾ മുറിയ്കുകയും, അഞ്ച്മരങ്ങൾ കടത്തികൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ചെറു മരങ്ങൾ വെട്ടി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി സ്ഥലം ഉടമ കൃഷിയിടത്തിൽ എത്തിയിരുന്നില്ല. ഇന്നലെയാണ് മോഷണ വിവരം അറിയുന്നത്.

ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും മോഷ്ടാക്കൾ നശിപ്പിച്ചതായി പരാതിയുണ്ട്. നെടുങ്കണ്ടം പൊലീസും, വനം വകുപ്പും അന്വേഷണമാരംഭിച്ചു. മേഖലയിലെ കൃഷിയിടങ്ങളിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കിയിൽ മറയൂർ കഴിഞ്ഞാൽ സ്വാഭാവിക ചന്ദന മരങ്ങൾ കൂടുതൽ കാണുന്ന പ്രദേശമാണ് ഇവിടം.

Also Read:  കോട്ടയത്ത് റോഡിൽ ഡീസൽ തീർന്ന് നടുറോഡിൽ കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല; ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് കോട്ടയത്തേക്ക്,വാളയാറിൽ കേരള പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കർശന പരിശോധന കഴിഞ്ഞാണ് വാഹനം കടത്തിവിട്ടത്...?

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS