32 വര്‍ഷത്തെ വൈദിക ശുശ്രൂഷ പൂര്‍ത്തിയാക്കി അന്തരിച്ച ഫാ. ജോസഫ് പാപ്പാടി ക്രൈസ്തവ പൗരോഹിത്യത്തിന്റെ ജനകീയമുഖമാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷ്യന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

ഫാ. ജോസഫ് പാപ്പാടി ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി വികാരിയായും ചുരുളി സാന്തോം പബ്ലിക് സ്‌കുള്‍ മനേജരുമായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് ആക്‌സമികമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഫാ.ജോസഫ് പാപ്പാടിയുടെ ആക്‌സമികമായ വേര്‍പാട് ഹൈറേഞ്ചിലെ ജനത ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്.
കൂമ്പൻപാറ ഫാത്തിമ മാത ഫൊറോന പള്ളിയിൽ നടന്ന ഫാ . ജോസഫ് പാപ്പാടിയുടെ സംസ്കാര ശുശ്രൂഷകൾക്കു ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ , മാർ ജോർജ് പുന്ന ക്കോട്ടിൽ എന്നിവരും ഇടുക്കി, കോതമംഗലം രൂപതകളിൽ നിന്നായി ഇരുനൂറോളം വൈദികരും സംസ്കാര ശുശ്രൂഷാ കർമങ്ങളിൽ പങ്കെടുത്തു. അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിലും കുമ്പൻപാറയിലെ വസതിയിലും പൊതുദ ർശനത്തിനു വച്ച ശേഷമായിരുന്നു മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി കൂമ്പ ൻപാറ ഫാത്തിമ മാത പള്ളിയിൽ എത്തിച്ചത്. രാവിലെ പത്തോടെ അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽനിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം കൂമ്പൻപാറയിലെ സ്വവസതിയിലെത്തിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെ കുമ്പൻപാറ ഫാത്തിമമാത ഫൊറോന പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്