കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോട് കൂടിയാണ് അപകടമുണ്ടായത്.

കാറിൽ സഞ്ചരിച്ചിരുന്ന ഇടുക്കി പാറത്തോട് കടുവള്ളിൽ പ്രസന്നകുമാരി (കവിത) (33) യാണ് മരണപ്പെട്ടത്. പ്രസന്നകുമാരി അപകടത്തിൽ തൽക്ഷണം മരണപ്പെടുകയായിരുന്നു. സഹയാത്രികരായിരുന്ന രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇടുക്കി പാറത്തോട് സ്വദേശി വിജയൻ (60), ശാന്തകുമാരി ( 62 ) മാധവൻ (65) അനിഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രസന്നകുമാരിയുടെ മൃതദേഹം പോർസ്റ്റുമോർട്ടനടപടികൾക്കായി മാറ്റും. അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്