HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ വീടിന് മുകളിൽ മരം വീണു; വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചു, കുടുംബം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്.

ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിൽ കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. 

ഇടുക്കിയിൽ വീടിന് മുകളിൽ മരം വീണു; വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചു

ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കോമ്പയാർ പുതകിൽ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. സുരേഷുൾപ്പെടെയുള്ളവർ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. തലനാരിഴയ്‌ക്കാണ് വലിയ അപകടം ഒഴിവായത്. പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുംബം വീട്ടിനുള്ളിൽ കുടുങ്ങിയിരുന്നു.

അപകടത്തിൽ വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചത് അപകട സാദ്ധ്യത കൂട്ടിയിരുന്നു. റവന്യൂ വനംവകുപ്പ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷപെടുത്തുകയുമായിരുന്നു. അപകടത്തിൽ വീട് ഭാഗീകമായി തകർന്നിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: മൂന്നാര്‍ ഗ്യാപ്പ്റോഡില്‍ വാഹനാപകടം; കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു, കുഞ്ഞടക്കം 2പേർ മരിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS