HONESTY NEWS ADS

ഇടുക്കി അടിമാലിക്ക് സമീപം പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെ പെട്രോൾ ബോംബ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ( കുഞ്ഞിക്കണ്ണൻ -23 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി പൊറ്റാസ് പടിയിൽ വെച്ച് ഇരു സംഘങ്ങൾ പരസ്പരം സംഘട്ടനം നടത്തുന്നതിനിടെ രാത്രി 10 മണിയോടെയാണ് പെട്രോൾ ബോംബ് ആക്രമണം നടന്നത്. അടിമാലി കാംകോ ജംഗ്ഷനിൽ ഉണ്ടായ സംഘട്ടനത്തിന് തുടർച്ചയായിരുന്നു ഈ സംഭവം. കേസിൽ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

Also Read: ഇടുക്കിയിൽ വീടിന് മുകളിൽ മരം വീണു; വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചു, കുടുംബം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS