HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കുഴൽകിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം.

   നെടുംകണ്ടതിന് സമീപം പുഷ്പകണ്ടത്താണ് കുഴൽകിണർ നിർമ്മിക്കുന്നതുമായി  ബന്ധപ്പെട്ട്  സംഘർഷമുണ്ടായത്.  

ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കുഴൽകിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം

    ഇന്ന് രാവിലെ ഒൻപതു മണിയോടുകൂടി ആയിരുന്നു സംഭവം.  നെടുങ്കണ്ടം  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  ജലവിഭവ വകുപ്പിൻറെ സഹായത്തോടെയാണ് കുഴൽ കിണർ നിർമ്മിക്കുന്നതിനായി എത്തിയത്. കുഴൽക്കിണറിന് സ്ഥാനം കണ്ട സ്ഥലത്തിനോട് ചേർന്ന്  തമിഴ്നാട് സ്വദേശി പാട്ടത്തിനെടുത്ത ഭൂമിയുണ്ട്. ഈ ഭൂമിയിലും  കുഴൽ കിണർ നിർമിച്ചിട്ടുണ്ട്. എന്നാൽ തൊട്ടടുത്തായി വീണ്ടുമൊരു  കുഴൽകിണർ നിർമ്മിച്ചാൽ തൻറെ കിണറ്റിലെ  വെള്ളം ഇല്ലാതാകുമെന്ന ആശങ്ക മൂലം ഇയാൾ നിർമ്മാണം തടയുകയായിരുന്നു.



 ഇതേതുടർന്ന് തമിഴ്നാട് സ്വദേശിയായ പാട്ടക്കാരനും  നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ ബൈക്കിനും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു.  അതേസമയം സ്ത്രീകൾ അടക്കമുള്ളവരെ അസഭ്യം പറഞ്ഞതായും പെട്രോളൊഴിച്ച് കത്തിക്കുമെന്ന്  ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ വ്യക്തമാക്കുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.