ഇടുക്കിയിൽ റിട്ട. എസ്.ഐയ്ക്ക് പോക്സോ കേസിൽ തടവും പിഴയും.

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ഇടുക്കി കാഞ്ചിയാർ സ്വദേശി പേഴുംകണ്ടം തച്ചേത്ത് ടി.പി. അജയകുമാറിനെയാണ് ( 60 ) കോടതി ശിക്ഷിച്ചത്. ഐ.പി.സി പ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും പോക്സോ ആക്ട് പ്രകാരം നാല് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം സംഘർഷം; മദ്യലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു.