ഇടുക്കി മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു.
പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തുകയും കൈ ഞരമ്പിനു മുറിവേൽപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലും പെൺകുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമീക വിവരം. ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേക്ഷണം ആരംഭിച്ചു.
Also Read: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി; വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്