എം ജി യൂണിവേഴ്സിറ്റി ഫീസ് രസീതിൽ കൃത്രിമത്തം നടത്തി വ്യാജ ഫീസ് രസീത് നൽകി വിദ്യാർത്ഥിനിയെ വഞ്ചിച്ചതായി പരാതി. ഫീസ് ഇനത്തിൽ അയ്യായിരത്തോളം രൂപ അടച്ചു.

ബികോം ഫസ്റ്റ് ക്ലാസിൽ പാസായ പെൺകുട്ടി അടിമാലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏഞ്ചലിസ അക്കാദമിയില് ബികോം കോർപ്പറേഷൻ എക്സാം എഴുതുവാൻ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. ഈ ഏപ്രിൽ 29 ന് യൂണിവേഴ്സിറ്റി എക്സാം ആയിരുന്നു എന്നാൽ 26ന് വിദ്യാർത്ഥിനിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എക്സാം അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നും ഇതിനാൽ എക്സാം എഴുതുവാൻ സാധിക്കുകയില്ലെന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റിയിൽ നേരിട്ട് അന്വേഷിച്ചപ്പോഴാണ് എക്സാമിന് തന്റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. എന്നാൽ തന്റെ പേരിൽ ഫീസ് അടച്ചിട്ടുണ്ടെന്നും രസീത് കിട്ടിയിട്ടുണ്ടന്നും യൂണിവേഴ്സിറ്റി അധികൃതരെ വിവരം അറിയിച്ചു. തുടർന്നുനടത്തിയ വിശദമായ പരിശോധനയിലാണ് ഫീസ് രസീതിൽ കൃത്രിമത്തം നടത്തിയതായി തെളിഞ്ഞത്. മറ്റൊരു വിദ്യാർത്ഥിനിയുടെ ഫീസ് രസീതിൽ വിദ്യാർത്ഥിനിയുടെ പേര് ചേർത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമ പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |