നേതൃത്വം പറഞ്ഞ ശേഷം രാജി; നാളെ ( 30/ 6/ 2022 ) രാജി വയ്ക്കില്ലെന്ന് കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി.
0www.honesty.newsJune 29, 2022
കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി നാളെ രാജി വയ്ക്കില്ല.
ഡിസിസി നിർദ്ദേശം ലഭിക്കാതെ രാജി വയ്ക്കേണ്ടന്ന് പ്രസിഡന്റ് സി പി മാത്യു അറിയിച്ചതായി ചെയർപേഴ്സൺ വ്യക്തമാക്കി. വ്യാഴാഴ്ച്ച രാജി വയ്ക്കുവാൻ സന്നദ്ധമാണെന്ന് ബീനാ ജോബി നേതൃത്വത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം പറഞ്ഞ ശേഷം രാജി വച്ചാൽ മതിയെന്ന് ഡിസിസി പ്രസിഡന്റ് ബീനയെ ഫോണിൽ വിളിച്ച് അറിയിച്ചത്.