ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.

രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മോഷണം സംബന്ധിച്ച് പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. ഇത് തമിഴ് നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിലീഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്