പേ വിഷ ബാധയേറ്റ് ഗുരുതവസ്ഥയിൽ ആയ വീട്ടമ്മ മരിച്ചു.

വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ തേക്കിൻതണ്ട് സ്വദേശി ഇന്ന് (18) വെളു പ്പിന് 2.15 ന് കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണപെട്ടത്. മുരിക്കാശ്ശേരി തേക്കിൻ തണ്ട് തോട്ടക്കാട് ശങ്കരൻ ഭാര്യ ഓമന (65) ആണ് മരണപ്പെട്ടത്.
രണ്ട് മാസങ്ങൾക്ക് മുൻപ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസം പേ വിഷബാധഏറ്റ കാര്യം വീട്ടുകാർ അറിയുന്നത്. രോഗം ഗുരുതരമായതിനാൽ വാത്തികുടി CHC യുടെയും പഞ്ചായത്ത് പ്രധിനിധികളുടെയും സാനിധ്യത്തിൽ മുരിക്കാശ്ശേരി SDPI പ്രവർത്തകർ വീട്ടമ്മയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്