HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍; ഇടുക്കിയിൽ അപകടകരമായ രീതിയിൽ യാത്രചെയ്ത വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം.

   ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. 

ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ.

          രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. മുരിക്കാശ്ശേരിയിലെ സ്വകാര്യ കോളേജിലെ  രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികളാണ് ഇവര്‍. ജോയൽ വി ജോമോൻ , ആൽബിൻ ഷാജി, അഖിൽ ബാബു , എജിൽ ജോസഫ് ,ആൽബിൻ ആൻറണി എന്നിവർക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നൽകി.

Also Read: ഇടുക്കി ആനച്ചാലിൽ പള്ളി കെട്ടിടത്തിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് കടത്തി; ആനച്ചാൽ സ്വദേശി ഉൾപ്പെടെ മൂന്ന് അംഗ സംഘം പിടിയിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.