ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ നിരന്തരം അസഭ്യവർഷം നടത്തിവന്ന സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
ഇടുക്കി കലക്ടറേറ്റിൽ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്. സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.Also Read: പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധം; പരിശോധന കർശനമക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദ്ദേശം, ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്