HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ വേണ്ടത്ര പെട്രോൾ ഇല്ല 'പോലീസ് മാമ്മൻ വക 250 രൂപ പിഴ'; അനാവശ്യ പിഴയിൽ സഹികെട്ട് മലയാളികൾ,നിയമം അനുശാസിക്കാത്ത പിഴ അടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ജനരോഷം.

    എറണാകളം പുക്കാട്ടുപടിക്കലാണ് ജനങ്ങളെ പറ്റിച്ച് ഖജനാവ് നിറക്കാനുള്ള പോലീസ് ഏമാൻമാരുടെ പെറ്റി അടി നാടകം നടന്നത്. പിഴയടപ്പിച്ചതിന്റ  രസീത് ഹോണസ്റ്റി ന്യൂസിന് ലഭിച്ചു.

ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ വേണ്ടത്ര പെട്രോൾ ഇല്ല 'പോലീസ് മാമ്മൻ വക 250 രൂപ പിഴ

        നിയമപരമായി പൊതു ജനങ്ങൾക്കായി നിരത്തിലിറക്കുന്ന വാഹനങ്ങൾ യാത്രക്കാരെ വച്ച് ഇന്ധനം നിറക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ സ്വകാര്യ വാഹനമായ ബൈക്കിൽ പെട്രോൾ ഇല്ല എന്ന കാരണത്തിൽ പെറ്റി അടിക്കുന്നത് കേരളത്തിലെ ആദ്യ സംഭവമാണ്. അതേസമയം ഇൻഡ്യൻ മോട്ടോർ വെഹിക്കിൾ ആക്ട് 46 ആം ചട്ടത്തിൽ സബ്ബ് സെക്ഷൻ 2 പ്രകാരം പൊതുഗതാഗത വാഹനങ്ങൾ യാത്രക്കാരെ വച്ച് കൊണ്ട് ഇന്ധനം നിറച്ചാൽ 250 രൂപ പിഴ ഈടാക്കാൻ  നിർദേശമുണ്ട്. പക്ഷെ സാധാരക്കാരൻ്റെ സ്വകാര്യ വാഹനമായ ബൈക്കിൽ ഇന്ധനം കുറവാണ് എന്ന കാരണത്താൽ പെറ്റി അടിച്ച കേസ് നിലനിൽക്കില്ല അതിന് നിയമസാധുത ഇല്ല.

 പാവപ്പെട്ടവനെ ഇല്ലാത്ത നിയമം കാട്ടി പെറ്റി അടിക്കുന്ന ഈ കാടൻ പ്രവർത്തിക്കെതിരെ നിരവധി സാമൂഹൃ പ്രവർത്തകരും, നിയമവിദഗ്ദ്ധരും രംഗത്തെത്തിത്തുടങ്ങി. അതേസമയം മേലധികാരികളുടെ സമ്മർദ്ധ മൂലം   എതു വിധേനയും പെറ്റി അടിപ്പിക്കാനുള്ള ശ്രമം സേനയുടെ  ആത്മവീര്യം നശിപ്പിക്കും എന്നതിലും തർക്കമില്ല. ഇത്തരത്തിൽ മേലധികാരികൾ രഹസ്യമായും പരസ്യമായും പെറ്റികളുടെ എണ്ണം വർദ്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ മുൻകാലങ്ങളിൽ മാധ്യമങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്തതിട്ടുമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA