യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ (45) അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരുക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് അലക്‌സില്‍ നിന്നും വിനീത് ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മൂന്ന് ലക്ഷം തിരികെ നല്‍കിയെങ്കിലും ബാക്കി പണം നല്‍കിയിരുന്നില്ല.
ഇന്നലെ വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാന്‍ വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്