പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. മുത്തച്ഛൻ നാരായണൻ നമ്പൂതിരി, ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഹരിനാരായണൻ കോൺക്രീറ്റ് സ്ലാബുകൾക്ക് അടിയിൽ അകപ്പെട്ട് പോയിരുന്നു. ഫയർഫോഴ്‌സ് വന്ന് പുറത്തെടുത്തപ്പോൾ കുട്ടി അബോധവസ്ഥയിലായിരുന്നു. അപകടസമയത്ത് തന്നെ കുട്ടി മരണപ്പെട്ടതായാണ് ആശുപത്രി അധികൃതൽ വ്യക്തമാക്കുന്നത്.
