പന്നിപ്പനി കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി കടന്ന് പന്നികളെയോ ഇവയുടെ മാംസമോ കടത്തരുന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ഉത്തരവിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ പിക് അപ് വാഹനത്തില്‍ വാഴയിലകൊണ്ട് മറ ഉണ്ടാക്കി ഇതിനുള്ളില്‍ പന്നികളെ കടത്തിയ വാഹനമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിനുള്ളില്‍ വാഴക്കുലയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വാഴയിലകൊണ്ട് മറ ഉണ്ടാക്കിയത്.
ബോഡിമെട്ടില്‍ വാഹന പരിശോധനയ്ക്ക് കെട്ടിടമോ ചെക്‌പോസ്റ്റോ മൃഗസംരക്ഷണ വകുപ്പിനില്ല. ഈ സാഹചര്യത്തില്‍ പുലര്‍ച്ചെ 4 മണിയോടെ വാഹനത്തില്‍ ഇവിടെ നിരീക്ഷണം നടത്തിവന്നിരുന്ന ഉദ്യോഗസ്ഥരാണ് പന്നിയെ കടത്തിവന്ന വാഹനം പിടികൂടിയത്. വാഹനത്തില്‍ നിന്നും പന്നിയുടെ കരച്ചില്‍ കേട്ട ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ നിന്നും മാങ്കുളത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്ന പത്തോളം പന്നികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കടത്തികൊണ്ടു വന്നവരെ പിന്നീട് താക്കീത് നല്‍കി തിരിച്ചയച്ചു. ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ ബി.,അറ്റന്റര്‍ ഷൈജു പി.എ എന്നിവരാണ് വാഹനം പിടികൂടിയത്.
Also Read: പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
