നിർമ്മാണത്തിലിരിക്കുന്ന പൈനാവ് അശോക റോഡിലാണ് അനധികൃത കൈയേറ്റം നടന്നിരിക്കുന്നത്.
കേരള ബാങ്കിലെ ഉദ്യോഗസ്ഥനാണ് ഗിരിജ്യോതി സ്കൂളിന് സമീപം റോഡ് കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പുതുതായി പണിയുന്ന ബഹുനില കെട്ടിടത്തിന്റെ പഴയ മുറ്റം പൊളിച്ചിറക്കി റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്ന സാഹചര്യമാണ്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ഭാഗങ്ങളിൽ കഴിഞ്ഞുപോയത് മൂലമാണ് ഇത്തരം കൈയേറ്റങ്ങൾ വ്യാപകമായി നടക്കുന്നത്. അതേസമയം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. Also Read: ഇടുക്കിയിൽ സ്‌കൂൾ വിദ്യാർഥിനിക്കുനേരെ ആക്രമണം; തേയിലക്കാട്ടിലെ ഒറ്റവരി പാതയിലൂടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണ കമ്മലും കൊലുസും കവർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്