രാജാക്കാടിന് സമീപം തേക്കിൻകാനത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു.
.jpeg)
തമിഴ്നാട്ടിൽ നിന്നും ആനച്ചാലിലേക്ക് പോകുകയായിരുന്ന ബസാണ് രാജാക്കാട് - ആനച്ചാൽ റോഡിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. രാജാക്കാടുനിന്നും ഇറക്കമിറങ്ങി വരുന്നതിനിടയിൽ തേക്കിൻകാനത്തിന് സമീപം പാറശ്ശേരി വളവിൽ വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ മൺതിട്ടയിലേക്ക് ബസ് ഇടിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ആർക്കും കാര്യമായ പരിക്കില്ലായെന്നാണ് പ്രാഥമീക വിവരം. അപകടത്തിൽ ബസിന്റെ മുൻ ഭാഗം ഭാഗീകമായി തകർന്നു. ബസ് യാത്രികരെ മറ്റ് വാഹനത്തിൽ ആനച്ചാലിലേക്ക് കൊണ്ടുപോയി. കുത്തനെയുള്ള ഇറക്കത്തിൽ മുൻപും നിരവധി അപകടങ്ങൾ ഈ മേഖലകളിൽ സംഭവിച്ചിട്ടുണ്ട്.