മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി കീരിത്തോട് ചാലിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയ്‌ക്കുള്ളിൽ കയറിയപ്പോൾ അഖിൽ കാറിലിരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ അമ്മ തിരക്കി എത്തിയപ്പോഴാണ് മോർച്ചറിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും, ആംബുലൻസ് ജീവനക്കാരും ചേർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. തുടർന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.