കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം മകൾ മരിച്ചതായി പിതാവ് . ഇടുക്കി ഏലപ്പാറ ചിന്നാർ സിദ്ധൻ വീട്ടിൽ ലിഷ(30)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പിതാവ് രാമർ പരാതി ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രാമറിന്റെ മകൾ ലിഷക്ക് തലവേദനയുണ്ടായത്. തലവേദനയെത്തുടർന്ന് തലചുറ്റി വീണ ഇവരെ ഉടൻ തന്നെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടിടത്തും യുവതിക്ക് അപസ്മാരമാണെന്നാണ് പറഞ്ഞത്. സ്കാനിംഗ് എടുക്കണമെന്നും അതിനായി ഉടൻ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്നറിയിച്ചതനുസരിച്ച് 108 ആബുലൻസിൽ ആശുപത്രി ജീവനക്കാരനെ കൂട്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയും ചെയ്തതായി രാമർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സ്കാനിംഗ് സെന്ററിലും അത്യാഹിത പരിഗണന ലഭിച്ചില്ല. 4.30ന് സ്കാനിംഗ് റിപ്പോർട്ടുമായി തിരിച്ചെത്തിയപ്പോഴും ഡോക്ടർ അവഗണിച്ചു. രോഗിയുടെ ഒപ്പമുണ്ടായിരുന്നവരും അവിടെ ഉണ്ടായിരുന്ന രോഗികളുമെല്ലാം നിർബന്ധിച്ചപ്പോൾ അത്യാവശ്യമുള്ള വർസ്വകാര്യ ആശുപത്രിയിൽ പോകാൻ ഡോക്ടർ പറഞ്ഞു. ഉടൻ തന്നെ രോഗിയുമാ യി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ രോഗി മരിച്ചിട്ട് അര മണിക്കുർ കഴിഞ്ഞിരുന്നതായി ഡോക്ടർ അറിയിച്ചതായും ലിഷയുടെ പിതാവ് രാമർ പറഞ്ഞു.
മെഡിക്കൽ കോളജിൽ എത്തിച്ചയുടൻ ചികിത്സ നൽകിയിരുന്നെങ്കിൽ മകളുടെ ജീവ ൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും വീഴ്ച വരുത്തിയ ഡോക്ടർക്കും ജീവനക്കാർ ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ മന്ത്രിക്കും മുഖ്യമ ന്ത്രിക്കും രാമർ പരാതി അയച്ചു. മരിച്ച് ലിഷയ്ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്