അടിമാലി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 14 ആം വാർഡ് മെമ്പർ സനിതാ സജി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

സനിതാ സജിക്ക് 11 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച 4 ആം വാർഡ് മെമ്പർ ഷിജി ഷിബുവിനു 10 വോട്ടും ലഭിച്ചു. കഴിഞ്ഞ മാസം യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് & വൈസ് പ്രസിഡനെതിരെ അവിശ്വാസപ്രമേയത്തിൽ സിപിഐ അംഗം സനിത സജിയും സ്വതന്ത്രൻ സന്തോഷ് എന്നിവർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്ന് എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്