ഇടുക്കി ജില്ലയിൽ ട്രാൻസ്ഫർ ആകാതെ നിരവധി ഉദ്യോഗസ്ഥർ തൽ സ്ഥാനങ്ങളിൽ തുടരുന്നു. ഇത് വൻതോതിൽ ഉള്ള അഴിമതിക്ക് വകവയ്ക്കുന്നു എന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണ മെന്ന് പൊതുപ്രവർത്തകർ പറയുന്നു. എന്നാൽ വർഷങ്ങളായി ജില്ലയ്ക്കുള്ളിൽ എന്തിനേറെ അടുത്ത പഞ്ചായത്തിലേക്ക് പോലുമൊ സ്ഥലം മാറാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. ഇതിന് പുറമെ മറ്റു സൗകര്യപ്രദമായ ജില്ലകളിലേക്കും ട്രാൻസ്ഫർ ലഭിച്ചിട്ടും മാറുവാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർ ഇടുക്കി ജില്ലാ ആസ്ഥാനത്ത് ജോലിയിൽ തുടരുന്നുണ്ട്. ഇവർ ഭരണകക്ഷി യൂണിയനിലെ ചില നേതാക്കന്മാർക്ക് കൈക്കൂലി നൽകിയാണ് ഇതേ തസ്തികയിൽ തുടരുന്നത്.
കോൺഗ്രസിന്റെയും, ബി ജെ പിയുടെയും സംഘടനയിൽ പെട്ടവർ പോലും ഇത്തരത്തിൽ ഭരണകക്ഷി യൂണിയനിൽ ഉള്ളവർക്ക് പണം നൽകിയിട്ടുണ്ട് എന്നാണ് വിവരം. ചിലർ ലക്ഷങ്ങൾ മുടക്കി ട്രൈബ്യൂണലിലും, കോടതിയിലും പോയി അനുകൂല വിധി സമ്പാദിച്ച് തുടരുന്നുണ്ട്. ചിലർ അഴിമതി നടത്തുന്നതിനുവേണ്ടി ട്രാൻസ്ഫർ സ്വീകരിക്കാതെ തുടരുമ്പോൾ മറ്റുചിലരാകട്ടെ തങ്ങളുടെ ഓഫീസിലുള്ള സ്ത്രീ സൗഹൃദങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയിട്ടാണ് ലക്ഷക്കണക്കിന് രൂപ മുടക്കി ട്രാൻസ്ഫർ റദ്ദാക്കി ഇവിടെ തുടരുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ട്രാൻസ്ഫർ നൽകി സർക്കാർ നടപടി സ്വീകരിക്കണമെന്നും ആണ് പൊതുപ്രവർത്തകരുടെയും ജനങ്ങളുടെയും ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്