ചെറുതോണി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇടുക്കി എംപിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി വിലയിരുത്തി.

ചെറുതോണി ടൗണിൽ നിർമാണം നടക്കുന്ന പാലം വരുന്ന സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്, ദേശീയപാത ചീഫ് എൻജിനീയർ എസ്.ഇ.മണ്ഡൽ എന്നിവർ പറഞ്ഞു. ജില്ലയിലെ ദേശീയപാത നിർമാണം പരിശോധിക്കുന്നതിന് അടിമാലിയിൽനിന്നു കുമളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഘം ഇടുക്കിയിലെത്തിയത്. നിർമാണം വൈകുന്നതു സംബന്ധിച്ചുള്ള ആശങ്കയും, പാലത്തിന് അപ്രോച്ച് റോഡ് വേണമെന്നും വ്യാപാരി പ്രതിനിധികളായ ജോസ് കുഴികണ്ടം, ബാബു ജോസഫ് എന്നിവരാവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |