ഇടുക്കിയില്‍ മൂന്ന് സ്ഥലങ്ങളിലായി മരം ഒടിഞ്ഞ് വീണ് മൂന്ന് മരണം

ഇടുക്കി നെടുങ്കണ്ടം മൈലാടുംപാറയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന മുത്തുലക്ഷ്മി മരം വീണ് മരിച്ചു. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്.മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍.
ഇടുക്കി തോണ്ടിമലയില്‍ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചുണ്ടന്‍ സ്വദേശിനി ലക്ഷ്മി (65) ആണ് മരിച്ചത്.ഇടുക്കി നെടുങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരം ഒടിഞ്ഞു വീണ് അഥിതി തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശി പജ്ജു കിന്‍ഡോ(60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സോമു ലപ്രുവിനെ ഗുരുതര പരുക്കുകളോടെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു