HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി നെടുംകണ്ടതിന് സമീപം മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

  നെടുങ്കണ്ടത്തിനു സമീപം ചെമ്മണ്ണാറിൽ  മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. 

നെടുങ്കണ്ടത്തിനു സമീപം ചെമ്മണ്ണാറിൽ  മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

          സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പളിൽ ജോസഫ് ആണ് മരിച്ചത്. ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്. പുലർച്ചെ നാല് മണിയോടെയാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിലെത്തിയത്. മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രൻ എഴുന്നേൽക്കുകയും മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മൽപ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റർ അകലെയുള്ല മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് രാജേന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രാജേന്ദ്രൻ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: ഇടുക്കി നെടുങ്കണ്ടത്ത് സ്ത്രീധന തുകയുടെ ബാക്കി ചോദിച്ച് ഭർതൃമാതാവ് തീക്കൊള്ളി കൊണ്ട് മരുമകളുടെ മുഖത്തടിച്ചു; പൊള്ളലേറ്റ യുവതി ചികിത്സയിൽ, സ്ത്രീധനം ആവശ്യപ്പെട്ടത് ട്രാൻസ്ജെൻഡർ യുവതിയെ ഉപദ്രവിച്ച മകന്റെ കേസ് ഒതുക്കാൻ.

 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS