HONESTY NEWS ADS

ഇടുക്കിയിൽ മദ്യപിച്ച് ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 

<മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

       ഇടുക്കി കാഞ്ഞിരമറ്റം കണ്ണിപ്പള്ളില്‍ യേശുദാസിന്റെ (53) ഡ്രൈവിങ് ലൈസന്‍സാണ് ഇടുക്കി ആര്‍.ടി.ഒ രമണന്‍ താത്കാലികമായി റദ്ദാക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കലയന്താനിയില്‍ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലന്‍സ് ഇടവെട്ടിയില്‍ വച്ച് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ തടഞ്ഞു വച്ച് പോലീസിനെ ഏല്‍പ്പിച്ചത്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പോലീസ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി. തുടര്‍ന്ന് ഇന്നലെ ആര്‍.ടി.ഒ രമണന്‍ തൊടുപുഴയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫീസിലേക്ക് ഇയാളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ആറ് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഓട്ടോഡ്രൈവര്‍ ഇടവെട്ടി മലയില്‍ അഷ്റഫ് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: ഇടുക്കി നെടുംകണ്ടത്തിന് സമീപം മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS