കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി രാജിവെച്ചു.

അദ്ധ്യക്ഷ സ്ഥാനം ബീന ജോബി ഇന്ന് ഒഴിമുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഡി സി സി ഓഫീസിൽ ഇന്നലെ വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ധാരണ. മുന്നണി ധാരണ പ്രകാരമുള്ള ഒന്നര വർഷത്തെ കാലവധി പൂർത്തിയാക്കിയിട്ടും ഡി സി സി പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം ബീന രാജിവയ്ക്കാതെ തൽസ്ഥാനത്ത് തുടർന്നതോടെ കോൺഗ്രസ് അംഗങ്ങൾ കെ. പി. സി. സി യ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ധാരണയിലെത്തിയത് .
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്