ദേശീയപാത 185 വികസിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വെ നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. അടിമാലിയിൽ നിന്ന് ആരംഭിച്ച് കുമളിചെക്ക് പോസ്റ്റില്‍ അവസാനിക്കുന്ന ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ പല ചെറിയ ടൗണുകളുടേയും മുഖഛായ തന്നെ മാറും.

ദേശീയപാതയുടെ ആരംഭം അടിമാലിടൗൺ ആണ്. അടിമാലി ടൗണില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും 24 മീറ്റര്‍ വീതിയില്‍ ഒന്നര കിലോ മീറ്റര്‍ നീളം കോളേജ് കുന്ന് വരെ നാലുവരിയായും തുടര്‍ന്ന് രണ്ടു വരിയായും വികസിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റോഡിന്റെ വീതി അളന്ന് കല്ലിടുന്നത് ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. അടിമാലി ടൗണില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഇതിനുള്ള ശ്രമം നടത്തി വരുന്നതായും ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടിമാലി ടൗണില്‍ കല്ലാര്‍കുട്ടി റോഡിന്റെ ഇരുവശത്തേയും കല്ലാര്‍കുട്ടി ജംഗ്ഷനിലേയും ഇടുക്കി ടൗണിലേയും വ്യാപാര സ്ഥാപനങ്ങള്‍ വലിയ തോതില്‍ ഒഴിപ്പിക്കും. ഇതോടെ പ്രദേശത്തെ വ്യാപാരികള്‍ കടുത്ത ആശങ്കയിലായി. കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അതിര്‍ത്തിക്കുള്ളിലെ സ്വകാര്യ-സര്‍ക്കാര്‍ ഭൂമികള്‍ ഒഴിപ്പിക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം ദേശീയപാത വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. കല്ലിടലിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി ദേശീയ പാത വിഭാഗം ചേലച്ചുവട്ടില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 2024ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ദേശീയ പാത വിഭാഗം ലക്ഷ്യമിടുന്നത്.
Also Read: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്