സെക്രട്ടേറിയറ്റിന് മുന്നില്‍ തിരക്കുകളില്ലാതെ വാഹനങ്ങളെ നിയന്ത്രിച്ച് കയറ്റി വിടുന്ന ഒരു മനുഷ്യനുണ്ട്, കരീമിക്ക. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഒരു പോലെ സുപരിചിതനായ മനുഷ്യന്‍. അവധി ദിവസങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നില്‍ ഹാജരുള്ള, ഒരു ട്രാഫിക് പൊലീസുകാരന്റെ ഉത്തരവാദിത്വം സ്വയം നിര്‍വഹിക്കുന്ന കരീമിക്കയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍.

കര്‍ക്കടക വാവ് പ്രമാണിച്ച് സെക്രട്ടേറിയറ്റിന് അവധിയാണ്. ഓഫീസിലെത്തിയപ്പോള്‍ ഇന്നും കരീമിക്ക ഹാജര്‍. ഇടയ്ക്ക് ഒരു കട്ടന്‍ ചായ കുടിക്കാന്‍ എന്റെ ഓഫീസിലുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിയപ്പോള്‍, പതിവ് തിരക്ക് ഇല്ലാത്തതു കൊണ്ടാകും അദ്ദേഹവും ഒപ്പം കൂടി. ഒരു ചായ നീട്ടിയപ്പോള്‍ ‘എനിക്കോ’ എന്ന് ചോദിച്ച് അത്ഭുതപ്പെട്ടു. ‘അതിനെന്താ ഒരു ചായ കുടിക്കാം’ എന്നു പറഞ്ഞപ്പോള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. തിരിച്ചു സെക്രട്ടേറിയറ്റ് നടവരെ ഞങ്ങളെ അനുഗമിച്ച് അദ്ദേഹം വീണ്ടും കര്‍മനിരതനായി.
ഈ ബലിതര്‍പ്പണ ദിനത്തില്‍ കരീമിക്കയുടെ കഥകള്‍ പുതിയ അനുഭവമായി. ഇങ്ങനെയും ചില മനുഷ്യരുണ്ട്. അവര്‍ കൂടി ചേരുമ്പോഴാണ്, അവരെ ചേര്‍ത്തു പിടിക്കുമ്പോഴാണ് നമ്മുടെ ലോകം സുന്ദരമാകുന്നത്….’. റോഷി അഗസ്റ്റില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്