ഉച്ചയോടെയാണ് ഒരു പ്രമുഖ ചാനലില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഉടുമ്പന്‍ചോലയിലെ ഒരു ഏലത്തോട്ട എസ്റ്റേറ്റിലെ അതിഥി തൊഴിലാളിയായ സ്ത്രീ ഇരട്ടക്കുട്ടികളെ പ്രസവിച്ചെന്നും തുടര്‍ന്ന് കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നുമായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ചാനല്‍ വാര്‍ത്ത പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ വിവിധ കോണുകളില്‍ നിന്നും പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ വിളിയും എത്തി. ഇതോടെ സംഭവം അന്വേഷിച്ച് പൊലീസ് എസ്റ്റേറ്റില്‍ എത്തി പെണ്‍കുട്ടിയെ കണ്ടുപിടിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പെണ്‍കുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയിരുന്നതായും ഇത് തെറ്റിദ്ധരിച്ചതായിരിക്കാം വ്യാജവാര്‍ത്തയ്ക്ക് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസ് സഘവും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമെത്തി മറ്റു തൊഴിലാളികളോട് അന്വേഷിച്ചു. മണിക്കൂറുകളോളം പൊലീസിനെയും പ്രദേശവാസികളെയും പരിഭ്രാന്തിയിലാഴ്ത്തിയ വ്യാജ വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
Also Read: ഇങ്ങനെയും ചില മനുഷ്യരുണ്ട്; കരീമിക്കയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി മന്ത്രി റോഷി അഗസ്റ്റിന്‍. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്