മലപ്പുറം പെരിന്തൽമണ്ണയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ.

കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63 ലക്ഷം രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വാഹനപരിശോധനയ്ക്കിടെയാണ് കുഴൽപ്പണവുമായി സഞ്ചരിച്ചവർ പോലീസിന്റെ പിടിയിലായത്. കാറിന്റെ ഫ്ളോറിൽ മാറ്റ് കൊണ്ട് മറച്ചനിലയിലും സീറ്റിന്റെ അടിയിലുമായാണ് ഇവർ പണം സൂക്ഷിച്ചിരുന്നത്. ബെന്നറ്റായിരുന്നു വാഹനമോടിച്ചിരുന്നത്. പ്രതികളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




