നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കും കട്ടപ്പന സഹകരണ ആശുപത്രിയും ചേർന്ന് ഞായറാഴ്ച നെടുങ്കണ്ടത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ബാങ്ക് പ്രസിഡന്റ് എൻ . കെ . ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും . വൈസ് പ്രസിഡന്റ് പി . കെ . സദാശിവൻ അധ്യക്ഷനാകും . പന്ത്രണ്ടോളം വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിൽ പകെടുക്കുന്ന മുഴുവൻ രോഗികൾക്കും സൗജന്യ പരിശോധനയും മരുന്നുകളും തുടർ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് പി . കെ . സദാശിവൻ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





