പാലാ ഐങ്കൊമ്പ് ആറാംമൈലിലുണ്ടായ വാഹനാപകടത്തില്‍ ആറുമാസം പ്രായമായ കുഞ്ഞുമരിച്ചു.

പാലായില്‍ ചികില്‍സയ്ക്കുപോയ അടിമാലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഐങ്കൊമ്പ് ആറാംമൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാംമൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക വിവരം. മുത്തച്ഛനും മകൾ മെറിനും മെറിന്റെ ആറു മാസമായ കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്ന തെന്നാണ് വിവരം. കുട്ടിയുടെ പിതാവ് വിദേശത്താണ് . കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുത്തച്ഛനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; അതിതീവ്ര മഴമുന്നറിയിപ്പ്, പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്