കൂട്ടിക്കൽ മേഖലയിൽ ഇന്ന് പുലർച്ചെ ഉരുൾപ്പൊട്ടൽ ഉണ്ടായിയെന്ന പ്രചാരണം തെറ്റെന്ന് ഫയർഫോഴ്സ് സ്ഥിരീകരണം

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീം ഇളങ്കാട് പ്രദേശത്ത് വെമ്പായം മുക്കുളം ഭാഗങ്ങളിൽ അന്വേഷിച്ചതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു. കൂട്ടിക്കൽ പഞ്ചായത്തിലും കൊക്കയാർ പഞ്ചായത്തിലെ വെമ്പാലയിലും ഉരുൾപൊട്ടിയെന്ന തരത്തിലാണ് ദൃശ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. അതേസമയം ഫയർഫോഴ്സ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ ഇതു വരെയായി മേഖലയിലെവിടെയും ഉരുൾപൊട്ടൽ കണ്ടെത്തിയിട്ടില്ല. പബ്ലിക് റിലേഷൻ ഡിപ്പാർട്ട് മെൻറ് നൽകിയ വിവരമാണന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. അതേസമയം ഉരുൾപൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് തിരുത്തി അറിയിപ്പ് നൽകിയിരിക്കുകയാണ് ജില്ലാഭരണകൂടം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

