HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബഫർസോൺ: സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ ഇടുക്കി രൂപത അധ്യക്ഷൻ,ക്രിയാത്മക ഇടപെടലില്ലെന്ന് വിമർശനം.

 സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയത്തൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത അധ്യക്ഷൻ.

സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയത്തൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത അധ്യക്ഷൻ.

            വിഷയത്തിൽ വിഷയത്തിൽ സർക്കാരും രാഷ്ട്രീയ പാ‍ർട്ടികളും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കുറ്റപ്പെടുത്തി. ലബ്ബക്കടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവിനെതിരെ കത്തോലിക്ക കോൺഗ്രസിൻറെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു കടപ്പനക്കടുത്ത് കാഞ്ചിയ‍ാർ പഞ്ചായത്തിൽ പ്രതിഷേധ സമരം നടത്തിയത്. തൊപ്പിപ്പാളയിൽ നിന്നും തുടങ്ങിയ പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളുടക്കം നിരവധി പേർ പങ്കു ചേർന്നു. ബഫ‍ർസോണിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് വനം വകുപ്പിനെ നിയോഗിച്ചതും പ്രതിഷേധം ശക്തമാക്കാൻ കാരണമായിട്ടുണ്ട്.

ജോലി ആവശ്യമുള്ളവരും ജോലിക്കാരെ ആവശ്യമുള്ളവരും ക്ലിക് ചെയ്യുക...  https://wa.me/918606228000

ഇടുക്കിയിൽ പട്ടയം നൽകുന്നതിനും നിർമ്മാണ നടത്തുന്നതിനും തടസ്സമാകുന്ന ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും ബിഷപ്പ് പറഞ്ഞു. കാഞ്ചിയാർ പഞ്ചായത്തിലെ നാന്നൂറോളം കർഷകരെ ബാധിക്കുന്ന 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ അലൈൻമെൻറ് മാറ്റുകയോ കേബിളിട്ട് നടപ്പാക്കുകയും ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു സമരം. 

Also Read: കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയെങ്കിലും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS