HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓണം സ്പെഷ്യൽ ഡ്രൈവ്; ഇരുപത് ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു, പ്രതി സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ.

   ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച്  സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇരുപത് ലിറ്റര്‍  വിദേശമദ്യവുമായി ഒരാൾ അറസ്റ്റില്‍. 

ഇരുപത് ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

          ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി പാറക്കല്‍ തോമസിന്റെ മകൻ ബിനു തോമസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഓണം സീസണിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തുന്നതിനായി 20 ലിറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത് . പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി ഭാഗത്ത് വാഹന പരിശോധന നടത്തിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS