HONESTY NEWS ADS

Electro Tech Nedumkandam

 

ഫിറ്റ്നസ് ഉൾപ്പെടെ യാതൊരു രേഖകളും ഇല്ല; പാചകവാതക വിതരണം നടത്തിയ വാഹനം പിടികൂടി.

ഫിറ്റ്നസ് ഉൾപ്പെടെ യാതൊരു രേഖകളും ഇല്ല; പാചകവാതക വിതരണം നടത്തിയ വാഹനം പിടികൂടി.

രേഖകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ പാചകവാതക വിതരണം നടത്തിയ വാഹനം പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഗ്യാസ് സിലണ്ടർ വിതരണം നടത്തിയ വാഹനം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഈ വാഹനം പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും അമിത വേഗത്തിൽ ഓടിച്ചുപോയതായി പോലീസ് പറയുന്നു. ടാക്സ്സ്, പെർമിറ്റ്, പുക സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് എന്നിവ ഇവർക്ക് നൽകാൻ കഴിഞ്ഞില്ല. ഗ്യാസ് വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനമായതുകൊണ്ട് അപകടസാധ്യത കൂടുതലാണെന്നും പോലീസ് പറഞ്ഞു.


Also Read:  ഇടുക്കി തങ്കമണിയിൽ വീട് കേന്ദ്രീകരിച്ച് മൃഗബലിയും ആഭിചാരക്രിയയും; പരാതി നൽകിയവർക്കെതിരേ വധഭീഷണി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS