.jpg)
90’s കിഡ്‌സിന്റെ ഗൃഹാതുരതയുടെ ഭാഗമായ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനല്‍ ഉടന്‍ നിര്‍ത്തുമെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി ലയനത്തിന് പിന്നാലെ ആനിമേഷന്‍, സ്‌ക്രിപ്റ്റിംഗ് ഡിവിഷനുകളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്.
Also Read: പഞ്ചായത്തംഗത്തിന് ജാതി അധിക്ഷേപവും മർദനവും: പ്രതികൾ അറസ്റ്റിൽ.
കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും ചാനല്‍ ഇനിയും ലഭ്യമാകുമെന്ന് കമ്പനി വ്യക്തത വരുത്തി.
അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് പ്രേക്ഷകര്‍ വളരെ വൈകാരികമായി തന്നെയാണ് പ്രതികരിച്ചത്. തങ്ങളുടെ ബാല്യകാലത്തെ വര്‍ണാഭമാക്കിയ നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുന്നത് വിഷമമുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് നിരവധി പേര്‍ പറഞ്ഞു. എന്നാല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടിയും ചില പോസ്റ്റുകളും ട്വീറ്റുകളും എത്തുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



